Skip to main content

താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍ കം  ഡി.എന്‍.ബി കോ-ഓര്‍ഡിനേറ്റര്‍   തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സും പ്രവൃത്തി പരിചയവും.  താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത /പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലേക്ക്  സെപ്തംബര്‍ 30-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ പകര്‍പ്പും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം

date