Skip to main content

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ തുറന്ന് കാട്ടുന്നതിന് പൊതുജനങ്ങള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണം - മന്ത്രി ജി. സുധാകരന്‍

 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ തുറന്ന് കാട്ടുന്നതിന് പൊതുജനങ്ങള്‍ രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടിയില്‍ പൊതുമരാമത്ത് പണി കഴിപ്പിച്ച വിവിധ നിര്‍മ്മിതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കാലത്ത് പുതിയ നിര്‍മ്മിതി എന്നതാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ട് വെക്കുന്ന ആശയം. ഇത് പ്രകാരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ കാല താമസമില്ലാതെയും ഉറപ്പോടും അനാവശ്യ ചിലവുകള്‍ ഇല്ലാതെയുമാക്കി വരികയാണ്. മഴക്കാലം കഴിയുന്നതോടെ തകരാറിലായ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ തുടങ്ങും. സംസ്ഥാനത്ത് 60 ശതമാനം റോഡുകളും മഴയെ അതിജീവിച്ചതായും മന്ത്രി പറഞ്ഞു. റോഡു നിര്‍മ്മാണത്തിലെ അപാകതകള്‍ക്ക് വഴിവെക്കുന്ന സബ് കോണ്‍ട്രാക്റ്റിംഗ് സംവിധാനം ഈ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

date