Skip to main content

ദേശീയ ആരോഗ്യം ദൗത്യം പദ്ധതിയില്‍ സ്റ്റാഫ് നേഴ്സ് ഒഴിവ്

 

    ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയിലെ വിവിധ പദ്ധതികളുടെ  ഒഴിവുകളിലേക്ക്  കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
സ്റ്റാഫ് നഴ്സ്- യോഗ്യത- ജി.എന്‍.എം/ബി.എസ്.സി നേഴ്സിങ്ങിനോടൊപ്പം കീമോ തെറാപ്പിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയനം അല്ലെങ്കില്‍ കാന്‍സര്‍ കെയര്‍ സെന്‍ററില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. കീമോ, കാന്‍സര്‍ യൂനിറ്റില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുളളൂ.     
സ്റ്റാഫ് നഴ്സ് (ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍)- യോഗ്യത ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങിനോടൊപ്പം ഇലക്ട്രോമയോഗ്രാഫിയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം.  ഇലക്ട്രോമയോഗ്രാഫിയില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുളളു.  
ഇരു ഒഴിവുകളിലേക്കും പൊതുവായി ലഭിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കുന്നതല്ല.  കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രായം ജൂലൈ ഒന്നിന് 40 കവിയരുത്.  ശമ്പളം പ്രതിമാസം 13900 രൂപയാണ്.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍ - 0491 2504695

date