Skip to main content

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത,ക്യാമ്പ് പരിസരത്ത് ശുചിത്വം ഉറപ്പാക്കണം 

 

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരുവാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമ്പുകളില്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതാണ്. ക്യാമ്പ് പരിസരം വൃത്തിയായി സൂക്ഷിക്കുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗീസ് അറിയിച്ചു.

ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്തുന്നതിനും പകര്‍ച്ചവ്യാധി തടയുന്നതിനും താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:

 

1. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

2. ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക

3. ആഹാരം കഴിക്കുന്നതിനു മുമ്പും പാചകം ചെയ്യുന്നതിനുമുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക

4. കക്കൂസില്‍ പോയതിനുശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക

5. കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരികെ ചെല്ലുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ക്ലോറിനേഷന്‍ നടത്തിയ ശേഷം മാത്രം വെള്ളം ഉപയോഗിക്കുക.

6. പൊതുസ്ഥലത്ത് തുപ്പുന്നത് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ അത് ഒഴിവാക്കുക

7. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും മറക്കുക

8. പുകവലി പാടില്ല

9. ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും ചുറ്റുപാടും വലിച്ചെറിയരുത്.

10. പുറത്തു പോകുമ്പോഴും കക്കൂസില്‍ പോകുമ്പോഴും ചെരുപ്പ് ഉപയോഗിക്കുക

                                                          (കെ.ഐ.ഒ.പി.ആര്‍-1529/18)

date