Skip to main content

'സുദൃഢം ക്യാമ്പയിന് തുടക്കം; ആദ്യ പട്ടികവര്‍ഗ അയല്‍ക്കൂട്ടമായി മൂഴിയാറിലെ നന്ദനം'

കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ ഉള്‍ച്ചേര്‍ക്കല്‍ ഉണ്ടാക്കുന്നതിനും കുടുംബശ്രീ 25ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമവികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം 15 ദിവസം ദൈര്‍ഘ്യമുള്ള സുദൃഡം ക്യാമ്പയിന്‍ സംസ്ഥാനമൊട്ടാകെ നടപ്പാകുന്നു. ക്യാമ്പെയിന്റെ ഭാഗമായി മൂഴിയാറില്‍ മലൈപണ്ടാരം കുടുംബങ്ങള്‍ക്കായി അയല്‍ക്കൂട്ടം രൂപീകരിച്ചു. രൂപീകരണ യോഗം സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് ഉദ്ഘാടനം ചെയ്തു. വനത്തെ ഉപജീവിച്ചുകഴിയുന്ന കുടുംബങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് അയല്‍ക്കൂട്ടമായ നന്ദനം രൂപീകരച്ചത്. അയല്‍ക്കൂട്ടത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ സഹായങ്ങള്‍ക്കായി സിഡിഎസ് മുഖേന റിസോഴ്സ് പേഴ്സണെ നിയോഗിക്കും.

 

സി.ഡി.എസ്ചെയര്‍പേഴ്സണ്‍ ഗ്രേസി ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ ഷാജഹാന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ബിന്‍സി വിജോയ്, സിഡിഎസ് അക്കൗണ്ടന്റ് കണ്ണന്‍, സിഡിഎസ് മെമ്പര്‍ സുശീലാമ്മ, അനിമേറ്റര്‍ രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date