Skip to main content

സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷ ക്ഷണിച്ചു

ആധുനിക സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകള്‍ക്കും യഥാസമയം കൃത്യമായ അളവില്‍ ജലസേചനം നടത്തുന്നതിനുള്ള മികച്ച സംവിധാനമാണിത്. പരമാവധി അഞ്ച് ഹെക്ടര്‍ സ്ഥലത്തു വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതി പിഎംകെഎസ് വൈ-പിഡിഎംസി  യില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. അപേക്ഷ അതാത് കൃഷി ഭവാനിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍,  കടക്കാട് പന്തളം പി ഒ,  എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. ഫോണ്‍ :  8281 211 692, 7510 250 619, 9496 836 833, 6282 516 897.
 

date