Skip to main content

ചേരാനല്ലൂരില്‍ സാഗി പദ്ധതി: ഉദ്ഘാടനം ആഗസ്റ്റ് 6-ന്

 

കൊച്ചി: ചേരാനല്ലൂര്‍ പഞ്ചായത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (സാഗി) നടപ്പാക്കുന്നതിന്റെ ഔദേ്യാഗിക ഉദ്ഘാടനം ആഗസ്റ്റ് 6-ന് ഗവര്‍ണര്‍ നിര്‍വഹിക്കും. സാഗി ഉദ്ഘാടത്തോടനുബന്ധിച്ച് എറണാകുളം ഗവ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന് കെ വി തോമസ് എംപിയുടെ നേതൃത്വത്തില്‍ കോ-ഓഡിനേഷന്‍ യോഗ#ം ചേര്‍ന്നു. 

ഗ്രാമവികസനത്തിനായുള്ള സമഗ്ര പദ്ധതിയിലുള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. പ്രധാന്‍മന്ത്രി ആവാസ് യോജന, ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ഉദ്ഘാടനദിവസം ഭവനനിര്‍മാണത്തിനായി  ആദ്യഗഡു വിതരണം ചെയ്യും. സെന്റ് തെരേസാസ് കോളേജിന്റെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടത്തിയ പൊതുശുചിത്വ നിലവാര സര്‍വേയുടെ റിപ്പോര്‍ട്ട് പരിപാടിയുടെ ഭാഗമായി കൈമാറും. പഞ്ചായത്തില്‍ ഇ-ഗവേണന്‍സ് ബോധവത്കരണ ക്‌ളാസുകള്‍ക്കും സ്‌കൂളിലെ പച്ചക്കറിക്കൃഷി, കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യല്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും സാഗി ഉദ്ഘാടനത്തോടെ തുടക്കമാവൂം. പ്രധാനമന്ത്രി സുരക്ഷാ ബീമയോജന, ജീവന്‍ ജ്യോതി ബീമ യോജന തുടങ്ങിയ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കും തുടക്കമിടും. ജൂലൈ 28-ന് ചേരാനല്ലൂരില്‍ നടക്കുന്ന യോഗത്തില്‍ പരിപാടിയുടെ സ്വാഗതസംഘം രൂപീകരിക്കും.
ജില്ലയില്‍ കോട്ടുവള്ളി, കുന്നുകര പഞ്ചായത്തുകളിലാണ് നിലവില്‍ സാഗി പദ്ധതി നടപ്പാക്കിയിട്ടുള്ളത്. 
ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഇടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ആര്‍ ആന്റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്  സോണി ചീക്കു, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ കോ ഓഡിനേഷന്‍ യോഗത്തില്‍ പങ്കെടുത്തു. 

date