പരിരക്ഷ പദ്ധതി
അംഗപരിമിതര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കു പരിരക്ഷ പദ്ധതിയില്‍ സ്ത്രീ പുരുഷ ട്രാന്‍സ്‌ജെന്‍ഡര്‍ ഭേദമന്യേ എല്ലാ അംഗപരിമിതര്‍ക്കും സേവനം ലഭിക്കുന്നു. സേവനത്തിന് ദാരിദ്ര്യരേഖാ പരിധി ബാധകമല്ല. അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, വസ്ത്രം, ഭക്ഷണം നല്‍കല്‍ എന്നിവയ്ക്ക് തുക വിനിയോഗിക്കാം. ഉപേക്ഷിക്കപ്പെട്ട അംഗപരിമിതരെയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന അംഗപരിമിതരെ പുനരധിവസിപ്പിക്കുന്നതിനും പ്രകൃതി ദുരന്തത്തിനിരയാകുന്ന അംഗപരിമിതര്‍ക്ക് അടിയന്തര വൈദ്യസഹായം, ഭക്ഷണം നല്‍കല്‍ തുടങ്ങിയവയ്ക്കും അംഗപരിമിതര്‍ക്കുണ്ടാകുന്ന ഗുരുതരമായ പൊള്ളലിന് വൈദ്യസഹായം നല്‍കല്‍ എന്നിവയ്ക്കും തുക അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 228160.
- Log in to post comments