Skip to main content

ഖാദി ബോര്‍ഡ് വായ്പാ കുടിശിക: ഗുണഭോക്താക്കള്‍ ബന്ധപ്പെടണം

    കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പാറ്റേണ്‍, സി.ബി.സി.എസ് പദ്ധതികള്‍ പ്രകാരം ഇടുക്കി ജില്ലാ ഓഫീസില്‍ നിന്നും  വായ്പയെടുത്ത് കുടിശികയായിട്ടുള്ള 60 വയസ്സ് പൂര്‍ത്തിയായവര്‍, വികലാംഗര്‍, നിത്യരോഗികളായിട്ടുള്ളവര്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അടിയന്തരമായി തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോ 04862 222344.

date