സപ്പോര്‍ട്ടര്‍് എഞ്ചിനീയര്‍ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് എന്നീ ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍്ന്ന് ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ടര്‍് എഞ്ചിനീയറായി താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ബി.ടെക്, എം.സി.എ, എം.എസ്.സി. (കംപ്യൂട്ടര്‍സയന്‍സ്) ബി.ഇ. (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയിലേതെങ്കിലും പാസ്സായ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 16,500 രൂപ പ്രതിഫലമായി ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ജൂലൈ 20ന് മുമ്പായി ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷകള്‍ ര്യയലൃൃെശരറശ@േഴാമശഹ.രീാ എ ഇ-മെയില്‍ വിലാസത്തിലും അയക്കാം. അപേക്ഷാ ഫോറം ംംം.ര്യയലൃൃെശ.ീൃഴ എ വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോ 9895478273.
- Log in to post comments