Skip to main content

പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവ്

    വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സിയില്‍ ഒരു പാരാമെഡിക്കല്‍ സ്റ്റാഫിനെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍  മാനദണ്ഡ പ്രകാരമുള്ള വേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ജനറല്‍ നേഴ്‌സിംഗ് പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍, പൂര്‍ണ്ണമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും.

date