ഗോത്രപെരുമ 2018 ന് അടിമാലിയില്‍ വര്‍ണ്ണാഭമായ തുടക്കം
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ട്രൈബല്‍ ഫെസ്റ്റിന് അടിമാലിയില്‍ തുടക്കമായി. ഗോത്രപെരുമ 2018 എന്ന പേരില്‍ അടിമാലി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന രണ്ടു ദിവസത്തെ കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്‌മിതാ മുനിസ്വാമി ഉദ്‌ഘാടനം ചെയ്‌തു. ആദിവാസി വിഭാഗങ്ങളുടെ തനത് ലെകളെ പരിചയപ്പെടുത്തി നടത്തുന്ന കലോത്സവങ്ങള്‍ ഗോത്രജനവിഭാഗങ്ങളെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ കൂടുതല്‍ മുന്നേറാന്‍ സാഹായിക്കും. പരമ്പരാഗഥ സാമൂഹ്യ സാംസ്‌കാരിക, തൊഴില്‍ സംവിധാനങ്ങള്‍ പരിപോഷിപ്പിക്കുക, ആദിവാസി സമൂഹത്തിന്റെ കലാരൂപങ്ങളെയും ഭക്ഷണ രീതികളെയും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫെസ്റ്റ് നടക്കുന്നത്. കുമളി, വണ്ണപ്പുറം, മറയൂര്‍, കാന്തല്ലൂര്‍, ചിന്നക്കനാല്‍ മേഖലകളിലെ വിവിധ ഊരുകളില്‍ നിന്നെത്തിയ അവവരുടെ തനത് അനുഷ്‌ഠാന കലാ രൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. വിവിധ ഊരുകളില്‍ നിന്നെത്തിയ ആറോളം ടീമുകളാണ് ആദിവാസി ജനതയുടെ തനത് കലാ രൂപങ്ങള്‍ വേദിയിലെത്തിച്ചത്. കൂത്ത്, നാടന്‍പാട്ട് കോലുകളി തുടങ്ങിയവ വേദിയലെത്തിയപ്പോള്‍ അത് സാംസ്‌കാരിക മൂല്യങ്ങളുടെ ഗതകാല സ്‌മരണകള്‍ ഓര്‍മ്മപ്പെടുത്തി. കുടികളിലെ പരാമ്പരഗത ഉത്‌പന്നങ്ങള്‍ പരിചയപ്പെടുത്തിയ സ്റ്റാളുകള്‍, ഔഷധ ഉത്‌പന്നങ്ങള്‍ പരിചയപ്പെടുത്തിയ നാട്ടു വൈദ്യമ്പാരുടെ സ്റ്റാളുകള്‍ എന്നിവ ഫെസ്റ്റ് വേദിയിലെത്തുന്ന പൊതുജനങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നു. കടുംബശ്രീ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് ഭക്ഷ്യമേനളയും ശോഭ വര്‍ധിപ്പിച്ച. സമാപന സമ്മേളനം ഇന്ന് (ചൊവ്വാഴ്‌ച) വൈകിട്ട് മൂന്നിന് വൈദ്യുതി മന്ത്രി എം എം മണി ഉദഘാടനം ചെയ്യും ജനമൈത്രി എക്‌സൈസ് നടത്തുന്ന ലഹരി വിമുക്ത ശില്‌പശാല, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക സെമിനാര്‍, മാജിക് ഷോ എന്നിവയും നടക്കും. ഗ്രാമ പഞ്ചായത്തംഗം വര്‍ഗീസ് പൈലി, കുടുംബശ്രീ എഡിഎംസി ബിനു ആര്‍ അടിമാലി ടിഡിഒ എ റഹിം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൂസണ്‍ ജോസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ആനിയമ്മ ജേക്കബ് തുടങ്ങിയവയര്‍ സംസാരിച്ചു.
പരമ്പരാഗത ഔഷധങ്ങളെ പരിചയപ്പെടുത്തി നാട്ടുവൈദ്യന്മാര്‍
അടിമാലിയില്‍ നടന്നുവരുന്ന ട്രൈബല്‍ ഫെസ്റ്റില്‍ പൊതുജനങ്ങള്‍ക്ക് പരാമ്പരാഗത ഔഷധങ്ങളെ പരിചയപ്പെടാന്‍ അവസരമൊരുക്കി ഒരുകൂട്ടം നാട്ടുവൈദ്യമാര്‍. പ്രക്യതിയോട് ഇണങ്ങി ജീവിക്കാനും പരമ്പാരാഗത ചികിത്സാ രീതികളിലൂടെ ആരോഗ്യ സംരംക്ഷണം നലനിര്‍ത്താനുമുള്ള വിവിധ ഇനം മരുന്നുകള്‍ ഫെസ്റ്റിനോടനുബന്ധിച്ച് സജ്ജീകരിച്ച പ്രത്യേക സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുളമാവുകുഴി ട്രൈബല്‍ സെറ്റില്‍മെന്റിലെ പരമ്പരാഗത വൈദ്യന്മാരാണ് ഗോത്ര ചികിത്സാ രീതികളെ പരിചയപ്പെടുത്താന്‍ അടിമാലിയിലെത്തിയത്. ചുമ, പനി, അലര്‍ജി, താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയവക്കെല്ലാം മരുന്നുകള്‍ സ്റ്റാളില്‍ ലഭ്യമാണ്. പരമ്പരാഗതമായി നാട്ടുവൈദ്യം പരിശീലിച്ചു വരുന്നവരാണ് മരുന്നുകള്‍ തയ്യാറാക്കുന്നത്. മൂന്നു കൂട്ടം മുതല്‍ എട്ടുകൂട്ടം വരെ ഔഷധ ചെടികള്‍ ഉപയോഗിച്ചാണ് മിക്ക മരുന്നുകളും ഉണ്ടാക്കുന്നത്. കീഴാര്‍നെല്ലി, വരമ്പേല്‍കൊടുവേലി,സര്‍പ്പഗന്ധി, മുയല്‍ചെവിയന്‍, ചെറുതേക്ക്, പച്ചകര്‍പ്പൂരം തുടങ്ങി അമ്പതോളം ഔഷധ സസ്യങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.
- Log in to post comments