Post Category
റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ജൂലൈ 19 മുതല്‍ സ്വീകരിക്കും
ഇടുക്കി താലൂക്കിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ ജൂലൈ 19 മുതല്‍ അതത് പഞ്ചായത്ത്, നഗരസഭ ഓഫീസുകളില്‍ വച്ച് സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജൂലൈ 19 ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്, 20 ന് കാഞ്ചിയാര്‍ പഞ്ചായത്ത് , 21 ന് കട്ടപ്പന മുനിസിപ്പാലിറ്റി, 23ന് കൊന്നത്തടി പഞ്ചായത്ത,് 24 ന് വാത്തിക്കുടി പഞ്ചായത്ത,് , 25 ന് കഞ്ഞിക്കുഴി പഞ്ചായത്ത്, 26 ന് വാഴത്തോപ്പ് പഞ്ചായത്ത,് 27 ന് മരിയാപുരം പഞ്ചായത്ത,് 28 ന് കാമാക്ഷി പഞ്ചായത്ത് എന്നിവിടങ്ങളില്‍ അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന സിറ്റിംഗില്‍ ഹാജരാക്കണം. മറ്റു താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും രേഖകള്‍ ലഭിക്കേണ്ടവര്‍ ആയത് വാങ്ങി താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments