Skip to main content

പരമ്പരാഗത ഔഷധങ്ങളെ പരിചയപ്പെടുത്തി നാട്ടുവൈദ്യന്മാര്‍

 

      അടിമാലിയില്‍ നടന്നുവരുന്ന ട്രൈബല്‍ ഫെസ്റ്റില്‍ പൊതുജനങ്ങള്‍ക്ക് പരാമ്പരാഗത ഔഷധങ്ങളെ പരിചയപ്പെടാന്‍ അവസരമൊരുക്കി ഒരുകൂട്ടം നാട്ടുവൈദ്യമാര്‍.  പ്രക്യതിയോട് ഇണങ്ങി ജീവിക്കാനും പരമ്പാരാഗത ചികിത്സാ രീതികളിലൂടെ ആരോഗ്യ സംരംക്ഷണം നലനിര്‍ത്താനുമുള്ള വിവിധ  ഇനം മരുുകള്‍ ഫെസ്റ്റിനോടനുബന്ധിച്ച് സജ്ജീകരിച്ച പ്രത്യേക സ്റ്റാളില്‍ ഒരുക്കിയി'ട്ടുണ്ട്. കുളമാവുകുഴി ട്രൈബല്‍ സെറ്റില്‍മെന്റിലെ പരമ്പരാഗത വൈദ്യന്മാരാണ് ഗോത്ര ചികിത്സാ രീതികളെ പരിചയപ്പെടുത്താന്‍ അടിമാലിയിലെത്തിയത്. ചുമ, പനി, അലര്‍ജി, താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയവക്കെല്ലാം മരുന്നുകള്‍ സ്റ്റാളില്‍ ലഭ്യമാണ്. പരമ്പരാഗതമായി നാട്ടുവൈദ്യം പരിശീലിച്ചു വരുന്നവരാണ് മരുന്നുകള്‍ തയ്യാറാക്കുന്നത്. മൂന്നു കൂട്ടം മുതല്‍ എട്ടുകൂട്ടം വരെ ഔഷധ ചെടികള്‍ ഉപയോഗിച്ചാണ് മിക്ക മരുന്നുകളും ഉണ്ടാക്കുന്നത്.  കീഴാര്‍നെല്ലി, വരമ്പേല്‍കൊടുവേലി,സര്‍പ്പഗന്ധി, മുയല്‍ചെവിയന്‍, ചെറുതേക്ക്, പച്ചകര്‍പ്പൂരം തുടങ്ങി അമ്പതോളം ഔഷധ സസ്യങ്ങളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

date