Skip to main content

കോട്ടത്തറ ഗവ. കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു നിര്‍വഹിക്കും

 

അട്ടപ്പാടി കോട്ടത്തറ രാജീവ്ഗാന്ധി ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് ( സെപ്റ്റംബര്‍ 30) രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക്, രണ്ട് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, പ്രിന്‍സിപ്പള്‍ ക്വര്‍ട്ടേഴ്സ്, കാന്റീന്‍ തുടങ്ങിയവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും, വി.കെ. ശ്രീകണ്ഠന്‍ എം.പി. വിശിഷ്ടാതിഥിയാകുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി  പങ്കെടുക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. മാത്യു, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. റിജുലാല്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, ജ്യോതി അനില്‍കുമാര്‍, പി.രാമമൂര്‍ത്തി, പ്രിന്‍സിപ്പല്‍ ഡോ. എം.ജി. പ്രസാദ്, വിവിധ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
 

date