Skip to main content
ഫോട്ടോ:  പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്  ക്യാമ്പില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക ദേവി വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നു.

പേവിഷബാധ  പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്

 

പറളി ഗ്രാമപഞ്ചായത്ത് മൃഗ സംരക്ഷണ വകുപ്പുമായി ചേര്‍ന്ന് മൃഗാശുപത്രിയില്‍ വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും പേവിഷബാധ  പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്  സംഘടിപ്പിച്ചു.നാലു ദിവസങ്ങളായി നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുകാ ദേവി  നിര്‍വ്വഹിച്ചു. ക്യാമ്പില്‍  220 വളര്‍ത്തുനായകള്‍ക്കും, 12 പൂച്ചകള്‍ക്കും വാക്സിനേഷന്‍ നല്‍കി.150 വളര്‍ത്തു നായകള്‍ക്കും 2 പൂച്ചക്കും ലൈസന്‍സ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.പഞ്ചായത്തംഗം പ്രീത വെറ്റിനറി ഡോ. മിനി എന്നിവര്‍ പങ്കെടുത്തു.
 

 

date