Skip to main content
അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പോഷകമാസാചരണം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ചെയ്യുന്നു

ദേശീയ പോഷണ മാസാചരണം പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പോഷകമാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാര സൗഹൃദ ആരോഗ്യകേന്ദ്രത്തിന്റെയും അടൂര്‍ ജനറല്‍ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

നഗരസഭ ചെയര്‍മാന്‍ ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ജെ.മണികണ്ഠന്‍, ജിഷ സാരു തോമസ്, ആര്‍.ദീപ, ശരത്ത്ചന്ദ്രന്‍, സാനി.എം സോമന്‍, ഡോ.പ്രശാന്ത്, എം.അഷറഫ്, ഷൈനി സിജു, ഏയ്ഞ്ചല ജെറാള്‍ഡ് തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗവണ്‍മെന്റ് ആശുപത്രിയിലെ ഡയറ്റീഷന്‍ ജ്യോതി എന്‍ നായര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ശാരീരിക മാനസികാരോഗ്യത്തിനും വളര്‍ച്ചക്കും പോഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പരമ്പരാഗത ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചും പ്രചാരണം നല്‍കുക  എന്ന ഉദ്ദേശത്തോടും കൂടിയാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍മാസം ദേശീയ പോഷണ മാസമായി ആചരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റര്‍ രചന മത്സരം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.

date