Skip to main content

സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ്; വാക്ക് - ഇന്‍ ഇന്റര്‍വ്യൂ

സാമൂഹ്യനീതി വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും (എം.എസ്.ഡബ്ല്യൂ) സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂ തീയതിയില്‍ 40 വയസ് കവിയാന്‍ പാടില്ല. നിയമന തീയതി മുതല്‍ ആറുമാസത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി ലഭിക്കും.ഒരൊഴിവാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 19ന് രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡില്‍ ആശാഭവന്‍ ഫോര്‍ മെന്‍ എന്ന സ്ഥാപനത്തിന് സമീപം ഗവണ്‍മെന്റ് ഒബ്‌സെര്‍വേഷന്‍ ഹോം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിയെ നിര്‍ദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തില്‍ മാത്രം ജോലിയില്‍ പ്രവേശിപ്പിക്കുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712342786.

date