Skip to main content

ഡിജിറ്റൽ റീസർവ്വേ: സർവ്വേ സഭകൾ 12 മുതൽ

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന ഡിജിറ്റൽ റീസർവ്വേയുടെ ഭാഗമായി സംസ്ഥാനത്ത് സർവ്വേ സഭകൾ ചേരും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 12 ന് തിരുവനന്തപുരം തോന്നയ്ക്കലിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കും. ഡിജിറ്റൽ റീസർവ്വേ നടപടികൾ കാര്യക്ഷമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർമാർ, തദ്ദേശ സ്വയ ഭരണ സ്ഥാപന അധ്യക്ഷന്മാർ, വാർഡംഗങ്ങൾ എന്നിവരുൾപ്പെടുന്ന കോ ഓർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകും. 

റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിന്റേതാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ജില്ലാ കലക്ടർമാർ, തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡിജിറ്റൽ റീസർവ്വെ സംബന്ധിച്ച് ജില്ലകളിൽ നടന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. സർവ്വേ സഭകൾക്ക് മുന്നോടിയായി തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, വാർഡംഗങ്ങൾ, സെക്രട്ടറി, വില്ലേജ് ഓഫീസർമാർ എന്നിവരുടെ പ്രത്യേക യോഗം ഒക്ടോബർ ആറിന് വിളിച്ച് ചേർക്കും.

date