Skip to main content

കെ.എസ്.ഇ.ബി ട്രൂയിംഗ് അപ് പെറ്റീഷന്‍: ഹിയറിംഗ് 25ന്

 

കെ.എസ്.ഇ.ബി ട്രൂയിംഗ് അപ് പെറ്റീഷന്‍ ഹിയറിംഗ് 25ന് രാവിലെ 11ന് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ ഓഫീസില്‍ നടക്കും. കെ.എസ്.ഇ.ബി ലിമിറ്റഡ് 2016 -17ലെ ട്രൂയിംഗ് അപ് പെറ്റീഷന്‍ മൂന്ന് സ്ട്രാറ്റജിക്ക് ബിസിനസ് യൂണിറ്റുകളായി തരംതിരിച്ച് (എസ്.ബി.യു ഉല്‍പ്പാദനം, എസ്.ബി.യു പ്രസരണം, എസ്.ബി.യു വിതരണം) ജൂണ്‍ 25നാണ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചത്. പെറ്റിഷന്‍ പ്രകാരം 2016- 17ല്‍ എസ്.ബി.യു ഉല്‍പ്പാദനത്തിന് 695.23 കോടി രൂപയും, എസ്.ബി.യു പ്രസരണത്തിന് 991.11 കോടി രൂപയും എസ്.ബി.യു വിതരണത്തിന്റേത് ഉള്‍പ്പെടെ മൊത്തം 13141.36 കോടി രൂപയാണ് ചെലവ് കാണിച്ചിട്ടുള്ളത്. താരിഫില്‍ നിന്നുള്ള വരുമാനം 11036.77 കോടി രൂപയാണ്. ഇത് അനുസരിച്ച് 2016 -17 വര്‍ഷത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ റവന്യൂ കമ്മി 2104.59 കോടി രൂപയായി കാണിച്ചിരിക്കുന്നു.  പെറ്റീഷന്റെ പൂര്‍ണരൂപം (www.erckerala.org)ല്‍ ലഭിക്കും.  പൊതു തെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും താത്പര്യമുള്ള മറ്റു കക്ഷികള്‍ക്കും പങ്കെടുക്കാം.

പി.എന്‍.എക്‌സ്.3112/18

date