Post Category
പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍
പ്ലസ്‌വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷമുള്ള വേക്കന്‍സി ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in ല്‍ 24 ന് ഉച്ചയ്ക്ക് ഒരുമണിക്ക് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ, സ്‌പോര്‍ട്‌സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ/മറ്റ് ജില്ലയിലേക്കോ സ്‌കൂള്‍ മാറ്റത്തിനോ, കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ ജൂലൈ 25 ന് ഉച്ചയ്ക്ക് മൂന്നിനുള്ളില്‍ സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.3114/18
date
- Log in to post comments