അപേക്ഷ ക്ഷണിച്ചു
ജില്ല പഞ്ചായത്ത് ജില്ല പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം എന്ന പദ്ധതിയിലേയ്ക്ക് ബിഎസ്‌സി നഴ്‌സിംഗ്(വനിതകള്‍ക്ക് മാത്രം), ബിടെക് (സിവില്‍) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ല പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ജില്ല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കരാര്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനത്തിനായി നിയമിക്കും. പ്രതിമാസം 10,000/ രൂപ ഓണറേറിയം നല്‍കും. ജാതി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രായപരിധി : 22-30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 15 വൈകിട്ട് 5 മണി. ഫോണ്‍: 0487-2360381
- Log in to post comments