Skip to main content

കിക്മയില്‍ എം.ബി.എ. സീറ്റൊഴിവ്

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തില്‍നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജമെന്റില്‍ (കിക്മ) എം.ബി.എസീറ്റൊഴിവുണ്ട്. ജനറല്‍ വിഭാഗത്തിലും, സംവരണ വിഭാഗങ്ങളായ എസ്.സി./എസ്.റ്റി /ഒ.ഇ.സി / ഫിഷര്‍മാന്‍ വിഭാഗത്തിലുമാണ് ഒഴിവ്.  50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. കെ മാറ്റ് എന്‍ട്രന്‍സ് പരീക്ഷ സ്‌കോര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.  താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ meet.google.com/obf-mmcs-bqyഎന്ന ലിങ്കില്‍ ഒക്ടോബര്‍ 10 ന് രാവിലെ 10 മണിക്ക് നടക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kicma.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 8547618290, 9447002106.

date