ലഹരിക്കെതിരെ ഒരുമിച്ച്' ആമ്പല്ലൂർ പഞ്ചായത്തിൽ ബഹുജന റാലി
'
മയക്കുമരുന്നിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലഹരി മുക്ത കേരളം കര്‍മ്മ പരിപാടിയുടെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. 'ലഹരിക്കെതിരെ ഒരുമിച്ച്' എന്ന മുദ്രാവാക്യം ഉയര്‍ത്തി കാഞ്ഞിരമറ്റം മുസ്ലീം പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച റാലി കാഞ്ഞിരമറ്റം ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ വഹാബി ഫ്ളാഗ് ഓഫ് ചെയ്തു.
കാഞ്ഞിരമറ്റം സെന്‍റ്.ഇഗ്നേഷ്യസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾ, അധ്യാപകർ, പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ്, തൊഴിലാളികൾ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകർ, ജനപ്രതിനിധികൾ എന്നിവർ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളുമായി റാലിയിൽ അണിനിരന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന മയക്കുമരുന്നുപയോഗത്തിന് എതിരെ ശക്തമായ സന്ദേശം നല്‍കിയാണ് റാലിക്ക് തുടക്കം കുറിച്ചത്. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എം ബഷീർ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജംഗ്ഷനില്‍ വരെ നടത്തിയ റാലിയുടെ സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയശ്രീ പത്മാകരന്‍, ആസൂത്രണ സമതി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണന്‍, കാഞ്ഞിരമറ്റം സെന്‍റ്.ഇഗ്നേഷ്യസ് സ്കൂളിലെ പ്രധാനാധ്യാപിക സിമി സാറാ മാത്യു, പഞ്ചായത്ത് അംഗങ്ങളായ എം.എം ബഷീര്‍, ബിനു പുത്തേത്ത് മ്യാലില്‍, ജലജ മണിയപ്പന്‍, ബീന മുകുന്ദന്‍, എ.എന്‍ ശശികുമാര്‍, രേമശന്‍ ടി.പി, എ.പി സുഭാഷ്, ഫാരിസ മുജീബ്, ജെസ്സി ജോയ്, സുനിത സണ്ണി, ജയന്തി റാവുരാജ്, ഉമാദേവി, രാജന്‍ പാണാറ്റില്‍, അസീന ഷാമല്‍, എഡ്രാര്‍ക് ആമ്പല്ലൂർ മേഖല പ്രതിനിധി മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിൽ നിന്നും ലഹരിയെ തുടച്ചുനീക്കുന്നതിനായി വരും ദിവസങ്ങളിലും വിവിധ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ പഞ്ചായത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
- Log in to post comments