മാതൃ-ശിശു സൗഹൃദമായി കോഴഞ്ചേരി ജനറല്‍ ആശുപത്രി
കോഴഞ്ചേരി ജില്ലാ ആശുപത്രി ഇനി മാതൃ-ശിശു സൗഹൃദമാകും. ആറന്മുള എം.എല്‍.എ വീണാജോര്‍ജ്ജിന്റെ താല്‍പ്പര്യപ്രകാരമാണ് ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നത്. ലേബര്‍ റൂമിന്റേയും മെറ്റേണിറ്റി വാര്‍ഡിന്റേയും ആധുനികവത്ക്കരണത്തിന് 90 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ ആദ്യ മെറ്റേര്‍ണിറ്റി ഐ.സി.യുവിന് 30 ലക്ഷവും, നവജാത-ശിശു സൗഹൃദകേന്ദ്രത്തിന് പത്ത് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് {പവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ മാത്രം ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. ലാപ്രോസ്‌കോപ്പിക് ഉപകരണങ്ങള്‍ വഴിയുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, കീമോതെറാപ്പി വാര്‍ഡ് എന്നിവയും ആശുപത്രിയില്‍ സജ്ജീകരിക്കും. കൂടാതെ, ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ നടന്ന്് വരികയാണ്. ഉടന്‍ തന്നെ ഓഫ്താല്‍മോളജി ബ്ലോക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ജില്ലയിലെ ആദ്യ റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനുള്ള സിവില്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ച് സജ്ജമായിക്കഴിഞ്ഞു. (പിഎന്‍പി 2057/18)
- Log in to post comments