Skip to main content

ലഹരി വിരുദ്ധ പ്രചാരണം: ഫെയ്സ് പെയ്ന്റിംഗും ഡിജിറ്റൽ പോസ്റ്റർ പ്രദർശനവും 18 ന്

 

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്-ഇംഗ്ലീഷ് പഠന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ 
ഒക്‌ടോബര്‍ 18, ചൊവ്വ വൈകിട്ട് നാലു മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. 

നോ ടു ഡ്രഗ്‌സ്  പ്രചാരണത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികളിലും  പൊതുജനങ്ങളിലും ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡാന്‍സ് ഡ്രാമ, ഫെയ്‌സ് പെയിന്റിംഗ്, ടാറ്റു വര്‍ക്ക് തുടങ്ങിയവയുണ്ടാകും.  

പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ദേശിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്തവരുടെ പോസ്റ്ററുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനവും നടത്തും. മത്സരത്തില്‍ പതിനഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 175 ല്‍ അധികം എന്‍ട്രികള്‍ ലഭിച്ചിരുന്നു. 

മറൈന്‍ഡ്രൈവില്‍ വൈകിട്ട് നാലിന് ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയില്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനിൽ കുമാർ പങ്കെടുക്കും.  തൃക്കാക്കര കെ.എം.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികൾ, അദ്ധ്യാപകര്‍, പരിപാടിക്ക് പിന്തുണ നൽകുന്ന ആസ്റ്റര്‍ മെഡ്‌സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date