കാര്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പുതുതായി ആരംഭിക്കുന്ന പട്ടികജാതിയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കാര്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ടവരും, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ സ്ഥിരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതുമായ ജീവനക്കാര്‍ ആയിരിക്കണം. പരമാവധി വായ്പാ തുക 7,00,000 രൂപയാണ്. മറ്റേതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഇതേ ആവശ്യത്തിനായി മുമ്പ് വായ്പ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകര്‍ വായ്പക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കേണ്ടതാണ്. വായ്പാ തുക 7 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 60 മാസ തവണകളായി 5 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036.
- Log in to post comments