Post Category
അംഗപരിമിതര്‍ക്ക് അടിയന്തിര സഹായമായി 'പരിരക്ഷ'
അംഗപരിമിതര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ പ്രാഥമിക ശുശ്രൂഷ, ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഭക്ഷണം, വസ്ത്രം തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിനായി തുക അനുവദിക്കുന്ന സാമൂഹിക വകുപ്പിന്റെ നൂതന പദ്ധതി 'പരിരക്ഷ' ക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തിന് അനുസരിച്ച് അടിയന്തിര ഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്ക് മാത്രമാണ് തുക അനുവദിക്കുന്നത്. സേവനങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2712254.
date
- Log in to post comments