Skip to main content

പാല്‍ ഗുണനിലവാര  ബോധവത്കരണ പരിപാടി നടത്തി

ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാനൂര്‍ ബോക്ക് പഞ്ചായത്തില്‍ പ്രത്യേക പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എ.എന്‍ ഷംസീര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. പാല്‍ ഗുണനിയന്ത്രണ ജാഗ്രതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 
സമ്പൂര്‍ണ ആഹാരമെന്ന നിലക്ക് ശരിയായ ഗുണനിലവാരമുള്ള പാല്‍ ഏതൊരു ഉപഭോക്താവിന്റെയും അവകാശമാണ്. ഇക്കാര്യത്തില്‍ ഉല്‍പാദകനെ ബോധവല്‍ക്കരിച്ച് ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല്‍ ഉല്‍പാദിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. 
ഗുണനിലവാരത്തില്‍ അധിഷ്ഠിതമായ പശുപരിപാലനം എന്ന വിഷയത്തില്‍ കൂത്തുപറമ്പ് 'ആത്മ' ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്ജ്, പാല്‍ പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ കൂത്തുപറമ്പ് ക്ഷീരവികസന ഓഫീസര്‍ കെ.കെ. നന്ദനന്‍ എന്നിവര്‍ ക്ലാസെടുത്തു. ക്ഷീര വികസന വകുപ്പ് കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിന്‍ ജോര്‍ജ്ജ് പദ്ധതി വിശദീകരിച്ചു. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ എം.വി രജീഷ് കുമാര്‍ മോഡറേറ്ററായി. 
പാനൂര്‍ ബോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷിമി. കെ അധ്യക്ഷയായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. രാജീവന്‍,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. ഉഷ, പാനൂര്‍ ക്ഷീരവികസന ഓഫീസര്‍ റിജുല. എ, മനേക്കര ക്ഷീര സംഘം പ്രസിഡന്റ് കെ.പി. രാജന്‍, വള്ള്യായി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പി.സി.അശോകന്‍, മൊകേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ.കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

date