Skip to main content

ഗസ്റ്റ് ഫാക്കല്‍റ്റി; അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റന്റ് എന്ന താത്കാലിക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.  യോഗ്യത - 55 ശതമാനം മാര്‍ക്കോടെ എം കോം റെഗുലര്‍, എംബിഎ റഗുലര്‍ കോഴ്സ് (ഫുള്‍ ടൈം) പാസായിരിക്കണം.

 

2022 ജനുവരി ഒന്നിന്  40 വയസ് തികയാന്‍ പാടില്ല. നെറ്റ് യോഗ്യത യുളളവര്‍ക്കും യു.ജി /പി.ജി  ക്ലാസുകളില്‍ മിനിമം ഒരു വര്‍ഷത്തെ അധ്യാപന പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.  പ്രതിമാസ വേതനം 24000 രൂപ. പിഎച്ച്ഡി യോഗ്യതയുളളവര്‍ക്ക് 30000 രൂപ. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25. അപേക്ഷകള്‍ ഡയറക്ടര്‍, കിറ്റ്സ്, തൈക്കാട് , തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയക്കണം. വെബ് സൈറ്റ് : www.ktttscdu.org.ഫോണ്‍ : 0471 2 329 468/2 329 539.

date