Skip to main content

ലഹരി വിമുക്ത കേരളം ക്യാമ്പയിൻ: ആരോഗ്യ വകുപ്പ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു

 

സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലാ ആരോഗ്യ വകുപ്പ്,  ദേശീയ ആരോഗ്യ ദൗത്യം, ദേശീയ പുകയില നിയന്ത്രണ പരിപാടി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ.

സാമൂഹിക പ്രതിബദ്ധതയുള്ള  തലമുറയ്ക്കായി ലഹരി രഹിത യുവത്വം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം ഒക്ടോബർ 31 ന് വൈകിട്ട് മൂന്ന് മണിക്ക് ഗവ. മോഡൽ സ്കൂളിൽ തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ നിർവ്വഹിക്കും. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ എം.എൽ.എ നിർവഹിക്കും.

ലഹരി വിരുദ്ധ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിൻ, ഹൈഡ്രജൻ ബലൂൺ ക്യാമ്പയിൻ, ലഹരി വിരുദ്ധ മാജിക് ഷോ, ലഹരി വിരുദ്ധ തീം ഡാൻസ്, വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ എന്നിവ ചടങ്ങിൽ നടക്കും.

date