Skip to main content

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ഭാഗ്യചിഹ്നം മീട്ടു മലയണ്ണാനും

    മൂന്നാമത് സംസ്ഥാന എംആര്‍എസ് - ഹോസ്റ്റല്‍ കായിക മേള കളിക്കളം 2018 ന്റെ ഭാഗ്യചിഹ്നമായ മീട്ടു മലയണ്ണാന്‍ മേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന മേളയുടെ മുക്കിലും മൂലയിലും മീട്ടുവിന്റെ നോട്ടമുണ്ടാകും. 

    പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ  ജീവിതസാഹചര്യങ്ങളോട് ഇണങ്ങുന്ന വിധത്തില്‍ അവരുടെ കായിക പ്രവര്‍ത്തനങ്ങളെ പരിപോഷിപ്പിക്കാന്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ വിഭാഗത്തിന് ചിരപരിചിതമായ മലയണ്ണാനെ ഭാഗ്യചിഹ്നമായി തെരഞ്ഞെടുത്തതെന്ന് വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി അറിയിച്ചു.

പി.എന്‍.എക്‌സ്.4925/17

date