Skip to main content

ക്വാമി ഏകതാ വാരാചരണം: ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു

നവംബര്‍ 19 മുതല്‍ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. രാവിലെ 11ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

പി.എന്‍.എക്‌സ്.4927/17

date