Skip to main content

വെള്ളാങ്ങല്ലൂർ ബ്ലോക്കിന്റെ സസ്നേഹം പദ്ധതിക്ക് അംഗീകാരം ലഭിച്ചു ജില്ലാ ആസൂത്രണ സമിതിയിൽ 3 പദ്ധതികൾക്ക് അംഗീകാരം

 

പൊതുജന പങ്കാളിത്തത്തോടെ അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്ന വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ സസ്നേഹത്തിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. അങ്കണവാടി പരിധിയിലുള്ള ജനങ്ങളുടെ ജന്മദിനങ്ങളിലും മറ്റാഘോഷദിനങ്ങളിലും അങ്കണവാടിയിലേക്ക് ഡ്രൈ ഫ്രൂട്ട്സ്, നട്സ് തുടങ്ങിയ പോഷകാഹാരങ്ങൾ സംഭാവന ചെയ്യിപ്പിച്ച് കുട്ടികളിലെ പോഷകാഹാരം നിലവാരം ഉയർത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതിനായി പരിസരവാസികളുടെ ജന്മദിനങ്ങൾ ഉൾപ്പെടുത്തി കലണ്ടർ നിർമ്മിക്കും.

 എറിയാട് പഞ്ചായത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കുള്ള വിപണന കേന്ദ്രം, തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കായുള്ള പാരമ്പര്യ കലാപോഷണ - പരിശീലനം എന്നീ നൂതന ആശയങ്ങൾക്കും ഡിപിസി അംഗീകാരം ലഭിച്ചു.

മറ്റു പദ്ധതികൾ അംഗീകരിക്കുന്നത് കൃത്യമായ വിവരങ്ങൾ സമർപ്പിച്ചതിനുശേഷം അടുത്ത വികസന സമിതി യോഗത്തിൽ തീരുമാനമെടുക്കാമെന്ന് കമ്മിറ്റി അറിയിച്ചു.

 ജില്ല പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗം എം എസ് സുധാകരൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date