ലേബര്‍ രജിസ്ട്രേഷന് പുതുക്കാം
ജില്ലയിലെ അസിസ്റ്റന്റ് ലേബര്‍ ഓഫിസുകളില്‍ കേരള ഷോപ്പ്സ് ആന്‍ഡ് കൊമെര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും 2023 വര്‍ഷത്തേയ്ക്കുള്ള രജിസ്ട്രേഷന് നവംബര്‍ 30 വരെ ഫൈന്‍ കൂടാതെ പുതുക്കാമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ് ) അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. പുതുതായി രജിസ്ട്രേഷന് എടുക്കേണ്ട സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. പ്രവര്‍ത്തനം അവസാനിപ്പിച്ച സ്ഥാപനങ്ങള്‍ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം. www.lc.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൂടാതെ രജിസ്ട്രേഷന് എടുക്കുകയും പുതുക്കുകയും ചെയ്യാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും 5000 രൂപ പിഴയും, പിഴ അടച്ച ശേഷവും നിയമലംഘനം തുടര്‍ന്നാല്‍ പ്രതിദിനം 250 രൂപയും അധിക പിഴയായി ഈടാക്കുമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസറഗോഡ് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഫോണ്‍ 04994257850. കാഞ്ഞങ്ങാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസ് ഫോണ്‍ 04672204602.
- Log in to post comments