പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെും അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ അറിയിച്ചു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള സ്രോതസുകളും മലിനമാകാനിടയുണ്ട്. ഇതുമൂലം വയറിളക്കവും എലിപ്പനിയും കൂടുതലായി വരാനുള്ള സാധ്യതയുണ്ട്. നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കേണ്ടതാണ്. തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ രോഗാവസ്ഥയെ തടയാവുന്നതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ക്ലോറിനേഷന്‍ നടത്തി ശുദ്ധമാക്കിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പഴങ്ങള്‍, പച്ചക്കറികള്‍ നല്ല വെള്ളത്തില്‍ കഴുകി മാത്രം ഉപയോഗിക്കണം. ആഹാരവസ്തുക്കള്‍ ഈച്ചകടക്കാതെ മൂടി സൂക്ഷിക്കണം. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യു സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വയറിളക്കം ഉണ്ടായാല്‍ ആരംഭം മുതലേ ഓ.ആര്‍.എസ് പാനീയ ചികിത്സ തുടങ്ങിയാല്‍ ഗുരുതരാവസ്ഥ ഉണ്ടാകുകയില്ല. ഉപ്പിട്ട കഞ്ഞിവെള്ളം , കരിക്കിന്‍വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങളും ഫലപ്രദമാണ്. ആഹാരം കഴിക്കുന്നതിനു മുമ്പും കക്കൂസില്‍ പോയതിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം.
എലിപ്പനിക്കെതിരെയും ജാഗ്രതയായിരിക്കേണ്ടതാണ്. രോഗാണുവാഹകരമായ എലി, മറ്റു ജീവികളുടെ മൂത്രം വഴി മലിനമായ ജലത്തില്‍ കൂടിയാണ് രോഗപകര്‍ച്ച. ഓടകള്‍, വയലുകള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ രോഗ സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം മുന്‍കരുതലായി ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കാവുന്നതാണ്. ഓടകളിലും മറ്റും പണിയെടുക്കുമ്പോള്‍ കാലുറകള്‍, കൈയുറകള്‍ പോലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണം.
വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിനുചുവപ്പ്, തൊലിപ്പുറത്ത് ചുവ തടിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ എലിപ്പനിയുടേതാകാം. കണ്ണില്‍ മഞ്ഞനിറവും കാണാമെതിനാല്‍ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാനും ഇടയുണ്ട്. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. ചികിത്സ കാലതാമസം രോഗം ഗുരുതരമാകാനിടയുണ്ട്. മരണകാരണവുമാകാം. ഒരു കാരണവശാലും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സഹകരണമുണ്ടാകണമെും അടിയന്തര സാഹചര്യമുണ്ടായാല്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
- Log in to post comments