Post Category
റേഷന്‍ കാര്‍ഡ് : അനര്‍ഹര്‍ ഒഴിവാകണം
മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശമുള്ള സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ , ആദായ നികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപയ്ക്ക് മുകളില്‍ ഉള്ളവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ള 1000 ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടോ ഫ്‌ളാറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉള്ളവര്‍ (ടാക്‌സി ഒഴികെ) എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കാര്‍ഡുടമകള്‍ അവരുടെ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് ജൂലൈ 31ന് മുമ്പായി മാറ്റേണ്ടതാണ്. മാനദണ്ഢങ്ങള്‍ക്ക് വിരുദ്ധമായി റേഷന്‍ കാര്‍ഡ് കൈവശം വച്ചിരിക്കുവരുടെ കാര്‍ഡുകള്‍ കണ്ടുകെട്ടുകയും നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments