വിഎഫ്‌പിസികെ കര്‍ഷക സംഗമം 26 ന് തോപ്രാംകുടിയില്‍
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കര്‍ഷക സംഗമം 'ഉണര്‍വ് 2018' ഉദ്‌ഘാടനം മികച്ച വിപണികള്‍ക്കുള്ള പുരസ്‌കാര വിതരണവും ജൂലൈ 26 ഉച്ചതിരിഞ്ഞ് 2.30 ന് തോപ്രാംകുടി സെന്റ മരിയ ഗൊരേത്തി പാരിഷ് ഹാളില്‍ ക്യഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ചെയ്യും. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷനാകും. ജോയ്‌സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും.
കനകക്കുന്ന് വിപണിയുടെ ബില്‍ഡിംഗ് പ്ലാന്‍ കൈമാറ്റം റോഷി അഗസ്റ്റ്യന്‍ എംഎല്‍എയും ചടങ്ങില്‍ മികച്ച കര്‍ഷകരെ പി ജെ ജോസഫ് എംഎല്‍എ ആദരിക്കും. നൂറ് ശതമാനം വായ്‌പാ തിരിച്ചടവ് നടത്തിയ കര്‍ഷകരെ ഇ എസ് ബിജിമോള്‍ എംഎല്‍എ ആദരിക്കും. കാന്‍സര്‍സുരക്ഷാ ഇന്‍ഷ്വറന്‍സ് പോളിസി വിതരണം എസ് രാജേന്ദ്രന്‍ എംഎല്‍എയും ഫലവ്യക്ഷത്തൈ വിതരണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കലക്‌ടര്‍ കെ ജീവന്‍ബാബുവും നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്‌തി അഴകത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെരാജു, നോബിള്‍ ജോസഫ്, കെ കെ ജയചന്ദ്രന്‍, കെ കെ ശിവരാമന്‍,സേവ്യര്‍ മുണ്ടക്കല്‍, ഷാജി കാഞ്ഞമല, ഷിജു ചിക്കുറുമ്പില്‍, സിറില്‍ കുര്യാക്കോസ്,പികെ രാമക്യഷ്‌ണന്‍, സി വി വര്‍ഗീസ്, സുജാ ജോര്‍ജ്, പി ജെ ശിവകുമാര്‍, അജു ജോണ്‍ മത്തായി,ബിനോയ് ജോര്‍ജ്,കെ മിനി, സജി ജോണ്‍,ജോയ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
'ഉണര്‍വ് 2018' കര്‍ഷക സംഗമം: വിദ്യാര്‍ഥികള്‍ക്ക് മത്സരം
വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 ഉച്ചതിരിഞ്ഞ് 2.30 ന് തോപ്രാംകുടി സെന്റ മരിയ ഗൊരേത്തി പാരിഷ് ഹാളില്‍ നടക്കുന്ന ജില്ലാ കര്‍ഷക സംഗമം 'ഉണര്‍വ് 2018' ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്‌ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കവിതാരചന(വിഷയം: മണ്ണും മഴയും മനസും), ഉപന്യാസ ഇിന(വിഷയം: രാഷ്‌ട്ര പുരോഗതിയില്‍ കര്‍ഷക സമൂഹത്തിന്റെ പ്രസക്തി), പോസ്റ്റര്‍ രൂപകല്‌പന(വിഷയം: ഓണത്തിനൊരു മുറം പച്ചക്കറി) 25 രാവിലെ 9.30 ന് തോപ്രാംകുടി വിഎഫ്‌പിസികെ ഹാളിലാണ് മത്സരം.
പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍. 24 ന് നാലുമണിക്ക് മുമ്പായി പേര്, വയസ്, സ്‌കൂള്‍, ഫോണ്‍ നമ്പര്‍ സഹിതംvfpck.idk@gmail.com എന്ന ഇ മെയിലില്‍ വിവരങ്ങള്‍ അറിയിക്കണം.
- Log in to post comments