Skip to main content

അറിയിപ്പുകള്‍ _2

സീറ്റുകൾ ഒഴിവ് 

 

ഗവ കോളേജ് തലശ്ശേരി ചൊക്ലിയിൽ ബി സി എ , ബികോം കോഴ്സുകളിൽ പി.ഡബ്ള്യു.ഡി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 28 ന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് : 04902966800

 

 

 

 

 

ക്വട്ടേഷനുകൾ ക്ഷണിച്ചു

 

കോടഞ്ചേരി, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരുടെ പരിധിയിൽ പ്രവർത്തിക്കുന്ന 2 സാമൂഹ്യ പഠനമുറികളിലേക്കാവശ്യമായ എൽ ഇ ഡി ഡിസ്പ്ലേ, കമ്പ്യൂട്ടേഴ്സ്, യുപിഎസ് എന്നിവ ലഭ്യമാക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്ന്‌ മത്സര സ്വഭാവമുളളതും മുദ്രവെച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക വർഗ്ഗ വികസന ഓഫീസിൽ ഡിസംബർ 7 ന് 3 മണിക്ക് മുൻപായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 22376364   

 

 

 

അപേക്ഷ ക്ഷണിച്ചു 

 

കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്ത ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളിൽ പി.എസ്. സി.മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അനദ്ധ്യാപക തസ്തികയിൽ സ്ഥിരം ജോലി ലഭിച്ച വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രേഖാമൂലം അറിയിച്ചവരും/അറിയിക്കാത്തവരും, പിന്നീട് പുതുക്കാത്തതിനാൽ രജിസ്ട്രേഷൻ റദ്ദായവരുമായ ഉദ്യോഗാർത്ഥികൾക്ക് സീനീയോറിറ്റിയോടു കൂടി പുതക്കുന്നതിനായി ഡിസംബർ 31 നകം അപേക്ഷിക്കാവുന്നതാണ്. രജിസ്ട്രേഷൻ റദ്ദായ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗദായകരിൽ നിന്നും എൻ ഒ സി സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രത്യേക പുതുക്കലിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

 

തീയതി ദീർഘിപ്പിച്ചു

 

2022-23 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സിന് ആദ്യ വർഷം ചേർന്ന് പഠിക്കുന്ന വിമുക്ത ഭടൻമാരുടെ മക്കളിൽ നിന്നും പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഓൺലൈനിൽ അപേക്ഷിച്ചതിനുശേഷം പ്രിന്റൗട്ടും മറ്റു അനുബന്ധരേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് 0495-2771881, www.ksb.gov.in

 

 

 

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 

 എൽ. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ് ടു (കൊമേഴ്സ്) / ബി. കോം / എച്ച്. ഡി. സി. / ജെ ഡി. സി യോഗ്യതയുള്ളവർക്ക് ആറു മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ്, എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റനൻസ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്-മലയാളം), എന്നീ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2720250

 

 

അറിയിപ്പ് 

 

കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2023 ജനുവരി മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ,ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ,അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി/യൂണിയൻ പ്രസിഡന്റ് എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് 2022 ഡിസംബർ 15 ന് അതാതു ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ മുൻപാകെ ഹാജരാക്കണം. വാർഷിക മസ്റ്ററിങ് (2023) ചെയ്യുന്നതിന് സർക്കാർ നിർദേശം പുറപ്പെടുവിക്കുന്ന പക്ഷം സർക്കാർ നിർദേശം പാലിക്കേണ്ടതാണ് .ലൈഫ് സെർട്ടിഫിക്കറ്റിൽ തൊഴിലാളികളുടെ ഒപ്പ്, തിയ്യതി, സാക്ഷ്യപ്പെടുത്തുന്നയാളുടെ ഓഫീസ്‌ സീൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം. 60 വയസ് പൂർത്തിയാവാത്ത സാന്ത്വന കുടുംബ പെൻഷൻ ഉപഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം വില്ലേജ് ഓഫീസിൽ നിന്നുള്ള നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണെന്ന് വെൽഫയർഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു. വിവരങ്ങൾക്ക് :0495 -2384355

 

 

 

 

 

 

date