Skip to main content

വാഹന ഗതാഗതം നിരോധിക്കും

വളപട്ടണം റോഡ് സെക്ഷന്റെ പരിധിയില്‍പ്പെടുന്ന പൂതപ്പാറ-പാലോട്ട് വയല്‍-വളപട്ടണം റോഡില്‍ പാലോട്ട് വയലില്‍ കലുങ്ക് നിര്‍മ്മാണവും ഓവുചാല്‍ നിര്‍മ്മാണവും നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 21) മുതല്‍ ഒരു മാസത്തേക്ക്  പാലോട്ട്‌വയല്‍ ജംഗ്ഷന്‍ മുതല്‍ വളപട്ടണം വരെയുളള വാഹന ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/4373/2017
 

date