Skip to main content

വനിത പോളിയില്‍ സ്‌പോട്ട് അഡ്മിഷന്‍ 31 ന്

    പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ പ്രവേശനത്തിന്  ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 31 ന് നടക്കും.  1, 2, 3, 4 അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ച് (ഒന്നാമത്തെ ഓപ്ഷന്‍ ഒഴികെ) ഫീസടച്ച് പ്രവേശനം നേടിയ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍, റാങ്ക് ലിസ്റ്റില്‍ പേരുള്ളതും ഇതുവരെയായും പ്രവേശനം ലഭിക്കാത്തതുമായ വിദ്യാര്‍ത്ഥിനികള്‍, ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തി ഇതുവരെയായും ഏതു സ്ഥാപനത്തിലും പ്രവേശനം നേടാത്ത എല്ലാ വിദ്യാര്‍ത്ഥിനികള്‍, നാലാമത്തെ അലോട്ട്‌മെന്റില്‍ ഫ്രഷ്  അലോട്ട്‌മെന്റ് കിട്ടി പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.  ഓരോ ബ്രാഞ്ചിലും ഒഴിവുള്ള സീറ്റുകളും മറ്റു വിവരങ്ങളും www.polyadmission.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  ഫോണ്‍: 9447953128, 9496846109.

date