Post Category
അപേക്ഷ ക്ഷണിച്ചു
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതിയിലേക്ക് ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പച്ചക്കറിക്കൃഷി വികസനം, തെങ്ങിന് വളം, വാഴകൃഷി വികസനം, മട്ടുപ്പാവ് കൃഷി, ഇടവിള കൃഷി, പച്ചക്കറി കൃഷി വനിത ഗ്രൂപ്പ് എന്നിങ്ങനെയാണ് പദ്ധതികള്‍. അപേക്ഷ കൃഷിഭവനില്‍ ലഭ്യമാണ്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ എട്ടു വരെ കൃഷി ഭവനില്‍ അപേക്ഷ സ്വീകരിക്കും. പദ്ധതി ഗുണഭോക്തൃ വിഹിതം, 2022-23 വര്‍ഷത്തെ കരം തീര്‍ത്ത രസീത്, ആധാര്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments