Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നു

ജില്ലാ/താലൂക്ക് ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്ത് ബിഎസ്‌സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് വിജയിച്ചവരും കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ നാല്‍പത് വയസ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം.  യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലും വാര്‍ഷിക വരുമാന പരിധി കുറഞ്ഞവരുമായ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.  
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പൂര്‍ണമായി പൂരിപ്പിച്ച അപേക്ഷകള്‍ ജാതി-വരുമാനം-യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങള്‍ സഹിതം ജില്ലാ പട്ടികജാതി  വികസന ഓഫീസര്‍ക്ക് ആഗസ്റ്റ് ഒമ്പതിനകം അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

date