Skip to main content

പച്ചക്കറികൃഷിക്ക് അവാര്‍ഡ്

    സംസ്ഥാന കൃഷിവകുപ്പ് പച്ചക്കറികൃഷി വികസന പദ്ധതിയിന്‍കീഴില്‍ അവാര്‍ഡുകള്‍ നല്‍കുന്നു. മികച്ച വിദ്യാര്‍ഥി, സ്കൂള്‍, പ്രധാനാധ്യാപകന്‍, അധ്യാപകന്‍, കര്‍ഷകന്‍, ക്ലസ്റ്റര്‍, സ്ഥാപനം (പബ്ലിക്/പ്രൈവറ്റ്), ടെറസ് ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അപേക്ഷയുടെ മാതൃക കൃഷിഭവനുകളില്‍ ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം കൃഷി ഓഫീസര്‍/കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ശുപാര്‍ശയോടെ ഈ മാസം 30ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീഗസറുടെ കാര്യാലയത്തില്‍ ലഭിക്കണം.                         (പിഎന്‍പി 3101/17)
 

date