Skip to main content

പകർച്ചവ്യാധി പ്രതിരോധം:എകോപന യോഗം വെള്ളിയാഴ്ച്ച (02)

 

ജില്ലയിലെ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും  സുസ്ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരമുള്ള രോഗനിവാരണ പരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ ഡോ .രേണു രാജിന്റെ അധ്യക്ഷതയിൽ  വെള്ളിയാഴ്ച (ഡിസംബർ 02) വൈകിട്ട് മൂന്നിന്  യോഗംചേരും. 

ഊർജ്ജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം, നോസ് കാസ്പൽ വാസക്ടമി പക്ഷാചരണം, നാഷണൽ ക്വാളിറ്റി അസസ്മെന്റ് പ്രോഗ്രാം, ആന്റി മൈക്രോബിയൽ റെസിസ്റ്റന്റ്സ് സർവൈലൻസ് എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുക്കും.

date