Skip to main content

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന് മെഗാ ജോബ് ഫെയറിന് ഇന്ന് പൂക്കാട്ടിരി സഫ കോളേജ് വേദിയാകും

 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര് 'റൂബിക്‌സിന് ' വളാഞ്ചേരിക്കടുത്ത പൂക്കാട്ടിരി സഫ ആര്ട്‌സ് ആന്റ് സയന്‌സ് കോളേജ് ഇന്ന് (ജൂലൈ 30) വേദിയാകും. അഞ്ഞൂറിലധികം തൊഴിലവസരങ്ങളുമായി ഇരുപതിലധികം കമ്പനികള് ജോബ് ഫെയറില് പങ്കെടുക്കും. വിവിധ ജില്ലകളില് നിന്നായി രണ്ടായിരത്തോളം ഉദ്യോഗാര്ത്ഥികള് ജോബ് ഫെയറിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് സഫ കോളേജ് പ്രിന്‌സിപ്പല് പ്രൊഫസര് നാലകത്ത് ബഷീര് പറഞ്ഞു.

പഠനം പൂര്ത്തീകരിച്ച ഉടന് ഒരു തൊഴില് നേടുക എന്നത് ഏതൊരു ഉദ്യോഗാര്ത്ഥിയുടെയും സ്വപ്നമാണ്. കാമ്പസ് പ്ലേസ്‌മെന്റുകള് അത്ര സജീവമല്ലാത്ത നമ്മുടെ നാട്ടില് ഇത്തരം ജോബ് ഫെയറുകള് തൊഴിലന്വേഷകര്ക്ക് ഏറെ ആശ്വാസമാകും. പ്രമുഖ കമ്പനികള് എല്ലാം ഒരു കുടക്കീഴില് അണിനിരക്കുന്നു എന്നതാണ് റൂബിക്‌സ് മെഗാ ജോബ് ഫെയറിനെ ആകര്ഷകമാക്കുന്നത്. ഉദ്യോഗാര്ത്ഥികള്ക്ക് ഇഷ്ടാനുസരണം തങ്ങളുടെ തൊഴില് ദാതാക്കളെ തിരഞ്ഞെടുക്കാനും അഭിമുഖത്തില് പങ്കെടുക്കാനും അവസരമുണ്ടാകും.

ജോബ് ഫെയറില് പങ്കെടുക്കാന് താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് www.nownext.in എന്ന വെബ്‌സൈറ്റില് പേര് രജിസ്റ്റര് ചെയ്ത് വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സര്ട്ടിഫിക്കറ്റുകളുമായി പൂക്കാട്ടിരി സഫ ആര്ട്‌സ് ആന്റ് സയന്‌സ് കോളേജില് എത്തിച്ചേരേണ്ടതാണ്.

 

date