Skip to main content

സ്കോൾ കേരള: പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചു

സ്‌കോൾ-കേരള മുഖേന 2022-24 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്ഇതിനകം നിർദ്ദിഷ്ട രേഖകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായിട്ടുണ്ട്. വിദ്യാർത്ഥികൾ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷാവിജ്ഞാപനം അനുസരിച്ച് ഒന്നാം വർഷ പരീക്ഷാഫീസ് അടയ്ക്കണം. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിംപാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്‌സൈറ്റ് മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങണം. ഒന്നാം വർഷ ഓറിയന്റേഷൻ ക്ലാസിന്റെ തീയതികൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അറിയാവുന്നതാണെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 0471-2342950, 2342271 എന്നീ നമ്പറുകളിലും ജില്ലാകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.

പി.എൻ.എക്സ്. 5894/2022 

date