Skip to main content

ഭിന്നശേഷി കലാമേള: ലോഗോ പ്രകാശനം ചെയ്തു

 

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാരുടെ കലാമേള വിസ്മയ- 2022 ന്റെ ലോഗോ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ നിര്‍വഹിച്ചു. ഡിസംബര്‍ 10 നാണ് കലാമേള. ഭിന്നശേഷിക്കാരിയായ ഗീത തൈച്ചിറ വരച്ച ലോഗോയാണ് തിരഞ്ഞെടുത്തത്. ഗീതയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോജി ജെ. വയലപ്പള്ളി അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുജിമോള്‍ സന്തോഷ്, ജനപ്രതിനിധികളായ കല മധു, ബിന്ദു ഏബ്രഹാം, പഞ്ചായത്ത് സെക്രട്ടറി ജി. വിനോദ് കുമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജിത ആര്‍. പിള്ള, ഷീല കുമാരി, പ്രമീള, സുജാത എന്നിവര്‍ സംസാരിച്ചു.

date