Skip to main content

മണ്ണും മനസും നിറച്ച കലാ മാമാങ്കത്തിന് ഇന്ന് (ഡിസംബർ 1)തിരശ്ശീല വീഴും

ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം. നാലാംദിനം കൂടുതൽ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും.

 

നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോൾ തുടർച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമർന്നു. ടൗണിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും കാണികൾ ഒഴുകിയെത്തി. ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിൽ നിന്നും കുട്ടികളും അധ്യാപകരുമെല്ലാം എത്തിയപ്പോൾ വടകരയുടെ പ്രധാനവീഥികളും ഇടവഴികളും ജനസഞ്ചയമായി.

 

കോവിഡ് കാലത്തിന് ശേഷം നാടുണർത്തി നടക്കുന്ന ഉത്സവത്തെ ഒരേ മനസ്സോടെയാണ് വടകര ഏറ്റെടുത്തിരിക്കുന്നത്. മുന്നിൽ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും ,പൊതു പ്രവർത്തകരും ,ജില്ലാ ഭരണകൂടവും, കലാസ്വാദകരും ഒക്കെ ചേർന്ന് യുവജനോത്സവത്തെ കടത്തനാടിൻ്റെ ജനകീയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ്. അഞ്ചുനാൾ വടകരയിലുയർന്ന ലയ- ലാസ്യ -മേള നടനത്തിന് ഇന്ന് കൊടിയിറങ്ങും.

date