Skip to main content

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം

ആലപ്പുഴ: സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാംസത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റിന്റെ അഗ്രോ  ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഡിസംബര്‍ 14 മുതല്‍ 21 വരെയാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം എന്നിവയ്ക്ക് ജി.എസ്.ടി. ഉള്‍പ്പടെ 1,180 രൂപയാണ് ഏഴു ദിവസത്തെ ഫീസ്.   താത്പര്യമുള്ളവര്‍ ഡിസംബര്‍ മൂന്നിനകം www.kied.info വഴി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/ 2550322.

date